EBM News Malayalam

ഹേ ജൂഡിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നടി തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ശ്യാമപ്രസാദ് ചിത്രം ഹേ ജൂഡിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായകന്‍ നിവിന്‍ പോളിയാണ് ഫെയ്സ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്.ശ്യാമപ്രസാദും നിവിന്‍ പോളിയും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഹേ ജൂഡ്.  മനോഹരമായ പ്രണയത്തിന്‍റെയും സ്വയം തിരിച്ചറിയലിന്‍റെയും കഥയാണ് ഹേ ജൂഡെന്ന് നിവിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ചിത്രം മാര്‍ച്ചില്‍ തിയറ്ററുകളിലെത്തും.ശ്യാമപ്രസാദിന്‍റെ ഇംഗ്ലീഷ്, ഇവിടെ എന്നീ ചിത്രങ്ങളില്‍ നിവിന്‍ അഭിനയിച്ചിരുന്നു. ഇവിടെയില്‍ നിവിന്‍ പോളിയും പൃഥ്വിരാജുമായിരുന്നു നായകന്മാര്‍.

Comments are closed, but trackbacks and pingbacks are open.