EBM News Malayalam

ഹോട്ടൽ ജീവനക്കാരിയുടെ വേഷത്തില്‍ തൃഷ

2008ൽ മുംബയിലെ ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന തമിഴ് – തെലുങ്ക് ചിത്രത്തിൽ ഹോട്ടൽ ജീവനക്കാരിയുടെ വേഷത്തില്‍ തൃഷ എത്തുന്നു. നവാഗതനായ റിതുൻ സാഗറാണ് ചിത്രം സംവിധാനം ചെയുന്നത്. ചിത്രത്തിന് 1818 എന്നാണ് പേരിട്ടിരിക്കുന്നത്. നായിക കേന്ദ്രീകൃതമായി ഒരുക്കുന്ന ചിത്രത്തിൽ സുമൻ, രാജേന്ദ്ര പ്രസാദ്, ബ്രഹ്മാനന്ദം, രമേഷ് തിലക്, മീര ഘോഷാൽ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. തമനാണ് സംഗീതം. ഓം പ്രകാശാണ് ഈ ത്രില്ലർ ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. ഇതിൽ തൃഷയ്ക്ക് നായകനില്ല. ചിത്രത്തിന്‍റെ തിരക്കഥ വളരെ ഇഷ്ടമായെന്നും അഭിനയിക്കാൻ പോവുന്നതിന്‍റെ ആവേശത്തിലാണെന്നും തൃഷ പറയുന്നു.

Comments are closed, but trackbacks and pingbacks are open.