EBM News Malayalam

ഹീറോ മോട്ടോർകോപ്പിന്‍റെ എക്സ്ട്രീം 200എസ് ഇന്ത്യയിൽ എത്തുന്നു

ഹീറോ മോട്ടോർകോപ് എക്സ്ട്രീം 200എസ് ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നു. മെച്ചപ്പെടുത്തിയ പെർഫോമൻസോടുകൂടിയ ഒരു മസിലൻ സ്ട്രീറ്റ് ഫൈറ്ററാണ് പുതിയ എക്സ്ട്രീം 200എസ്. ദില്ലി എക്സ്ഷോറൂം 90,000രൂപയ്ക്കാണ് ഈ പ്രീമിയം ബൈക്കിനെ വിപണിയിലെത്തിക്കുന്നത്. 2016 ദില്ലി ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം നടത്തിയ ബൈക്കാണ് വിപണിപിടിക്കാനൊരുങ്ങുന്നത്. 18.5ബിഎച്ച്പിയും 17.2എൻഎം ടോർക്കും ഉല്പാദിപ്പിക്കാൻ കഴിയുന്ന 200സിസി എയർകൂൾഡ് എൻജിനാണ് ഈ ബൈക്കിന്‍റെ കരുത്ത്. കൂടാതെ ചക്രവീര്യങ്ങൾക്കായി 5 സ്പീഡ് ഗിയർബോക്സും നൽകിയിട്ടുണ്ട്. ചീറ്റയെ അനുകരിച്ചുള്ള ഡിസൈനായതിനാൽ ഒരു അഗ്രസീവ് ലുക്കാണ് എക്സ്ട്രീമിന് ലഭിച്ചിട്ടുള്ളത്. എബിഎസ് പോലുള്ള ആധുനിക സുരക്ഷാ സന്നാഹങ്ങളും ഈ ബൈക്കിന്‍റെ പ്രത്യേകതയാണ്. മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിലായി മോണോഷോക്കുമാണ് നൽകിയിരിക്കുന്നത്. കൂടാതെ ഡിസ്ക് ബ്രേക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. എൽഇഡി ലൈറ്റുകളും ബോഡിയിലും സീറ്റിലും ഉപയോഗിച്ചിട്ടുള്ള ഡ്യുവൽ ടോൺ ഗ്രാഫിക്സുകളാണ് ബൈക്കിന്‍റെ മറ്റ് പ്രത്യേകതകൾ. ലിറ്ററിന് 45 കിലോമീറ്റർ എന്ന മൈലേജും ഈ ബൈക്ക് വാഗ്ദാനം ചെയ്യുന്നു. മുൻതലമുറ എക്സ്ട്രീം 150 ബൈക്കുകളിൽ നിന്നും പിൻതുടർന്നുള്ള ഡിസൈനിലാണ് ഈ ബൈക്കിന്‍റെ നിർമാണം. 200സിസിയിൽ നിന്നും 600സിസി എൻജിനുകളാക്കി മാറ്റപ്പെട്ടിട്ടുള്ള എച്ച്എക്സ്250ആർ, എക്സ്എഫ്250ആർ, എക്സ്എഫ്3ആർ, ഹീറോ ഹാസ്റ്റർ എന്നീ ബൈക്കുകളെ കൂടി വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Comments are closed, but trackbacks and pingbacks are open.