ഹാദിയ കേസ്: ഷെഫിന് ജഹാനെ എന്‍ ഐ എ 3 മണിക്കൂര്‍ ചോദ്യം ചെയ്തു
കൊച്ചി: ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാനെ എന്‍ ഐ എ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. കേരളത്തിലെ എന്‍ ഐ എ ആസ്ഥാനമായ കൊച്ചിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുമ്ബ് ഷെഫിന് ഐ എസുമായി ബന്ധമുണ്ടെന്ന് എന്‍ ഐ എ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.
വിവാഹത്തിന് മുമ്ബ് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജഹാന് ഐ എസുമായി ബന്ധമുണ്ടായിരുന്നുവെന്ന് എന്‍ ഐ എ നേരത്തെ വ്യക്തമാക്കിയിരുന്നു. ഐ എസുമായി ബന്ധപ്പെട്ട കേസുകളില്‍ കുറ്റാരോപിതരായ മന്‍സീദ്, പി സഫ്വാന് എന്നിവരുമായി എസ് ഡി പി ഐയുടെ സംഘടനയായ പോപ്പുര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അംഗമായ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ബന്ധപ്പെട്ടിരുന്നതായാണ് എന്‍ ഐ എ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതോടെ ഹാദിയയുടെ മതം മാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് തന്നെയെന്ന് എന്‍ ഐ എ ഉറപ്പിച്ചു പറഞ്ഞിരുന്നു. കേരള പോലീസ് എന്‍ ഐ എയ്ക്ക് കൈമാറിയ 94 മതംമാറ്റ കേസുകളില്‍ നടത്തിയ അന്വേഷണത്തില്‍ ഒമ്ബത് എണ്ണത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പങ്കാളിത്തം വ്യക്തമായതായി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ ഐ എ പരാമര്‍ശിച്ചത്.
അതേസമയം ഹാദിയ കേസില്‍ പക്വതയുള്ള വിധിയാണ് സുപ്രീം കോടതി പ്രസ്താവിച്ചത്. യുവതിക്ക് വീട്ടുകാരുടെ കൂടെ പോകാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സേലത്തുള്ള കോളജില്‍ തുടര്‍ പഠനം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഹൈക്കോടതി റദ്ദാക്കിയ ഷെഫിന്- ഹാദിയ വിവാഹം അംഗീകരിച്ചെന്നോ ഇല്ലെന്നോ സുപ്രീം കോടതി വ്യക്തമാക്കിയിട്ടില്ല.