EBM News Malayalam

സർവ്വീസ് കഴിഞ്ഞ് സ്റ്റേ ചെയ്തിരുന്ന അനന്തപുരി ബസ്സിന്റെ മുൻ വശത്തെ ഗ്ലാസ്സ് കല്ലെറിഞ്ഞു പൊട്ടിച്ചു

പാലോട് : സർവ്വീസ് കഴിഞ്ഞ് സ്റ്റേ ചെയ്തിരുന്ന അനന്തപുരി ബസ്സിന്റെ മുൻ വശത്തെ ഗ്ലാസ്സ് കഴിഞ്ഞ ദിവസം രാത്രി 11.40 ന് (03/03/2021) കല്ലെറിഞ്ഞ് പൊട്ടിച്ചിരിക്കുന്നു. അനൂപ് അനന്തപുരിയുടെ ഉടമസ്ഥതയിൽ ഉള്ള മറ്റൊരു ബസ്സിന്റെ പിൻവശത്തെ ഗ്ലാസ്സും 20 ദിവസങ്ങൾക്ക് മുൻപ് രാത്രി തകർത്തിരുന്നു. സംഭവത്തിൽ ബസ്സ് ജീവനക്കാർക്ക് പങ്കുണ്ടോയെന്നും സംശയിക്കുന്നു. മുന്നാം തിയതി യിൽ ഗ്ലാസ്സ് എറിഞ്ഞ് തകർക്കുന്ന രംഗങ്ങൾ ബസ്സ് പാർക്ക് ചെയ്തിരുന്നതിന് സമീപത്തുള്ള വീട്ടിലെ CCTV യിൽ ഒരാളുടെ ദൃശ്യങ്ങൾ വ്യക്തമാകുന്നുണ്ട്. പാലോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ്സിന്റെ ക്യാമറ അക്രമി നശിപ്പിച്ചിരുന്നു. വിദദ്ധ പരിശോധയിലൂടെ ബസ്സിന്റെ ക്യാമറ ദൃശ്യങ്ങൾ പകർത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സംശയമുള്ളവരെ കേന്ദ്രികരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Comments are closed.