EBM News Malayalam

സൗദിയില്‍ മൂന്ന് മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു

റിയാദ്: അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിട്ടുപോകുവാന്‍ സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ക്രിമിനല്‍ കുറ്റം ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താം. നാളെ മുതലാണ് പൊതുമാപ്പ് പ്രാബല്ല്യത്തില്‍ വരിക. മൂന്ന് മാസത്തേക്കാണ് പൊതുമാപ്പ് അനുവദിച്ചിരിക്കുന്നു. ട്രാഫിക്ക് നിയമ ലംഘനങ്ങള്‍, ക്രിമിനല്‍ കുറ്റം എന്നിവക്ക് പൊതുമാപ്പ് ബാധകമല്ല.

Comments are closed, but trackbacks and pingbacks are open.