EBM News Malayalam

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അടിസ്‌ഥാന പലിശനിരക്ക്‌ 0.9 ശതമാനം കുറച്ചു

ന്യൂഡല്‍ഹി: സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അടിസ്‌ഥാന പലിശനിരക്ക്‌ 0.9 ശതമാനം കുറച്ചു.ഇതോടെ എസ്‌.ബി.ഐയുടെ അടിസ്‌ഥാന പലിശനിരക്ക്‌ 8.65 ശതമാനത്തില്‍നിന്ന്‌ 7.75 ശതമാനമായി കുറഞ്ഞു. 2008ല്‍ ആഗോള സാമ്പത്തികപ്രതിസന്ധി ഉടലെടുത്തശേഷം ആദ്യമായാണ്‌ അടിസ്‌ഥാന പലിശനിരക്കില്‍ കുത്തനെ കുറവ്‌ വരുത്തുന്നത്‌. ഒരുവര്‍ഷ വായ്‌പയ്‌ക്ക്‌ എട്ടു ശതമാനവും രണ്ടു വര്‍ഷത്തേക്ക്‌ 8.10 ശതമാനവും മൂന്നു വര്‍ഷത്തേക്കുള്ള വായ്‌പയ്‌ക്ക് 8.15 ശതമാനവുമായിരിക്കും ഇനി പലിശനിരക്ക്‌. യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അടിസ്‌ഥാന പലിശനിരക്ക്‌ 0.65 ശതമാനം കുറച്ച്‌ 8.65 ശതമാനമാക്കി. വെള്ളിയാഴ്‌ച ഐ.ഡി.ബി.ഐ. ബാങ്കും എസ്‌.ബി.ടിയും അടിസ്‌ഥാന പലിശനിരക്കില്‍ കുറവ്‌ വരുത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. ഐ.ഡി.ബി.ഐ. ബാങ്ക്‌ മൂന്നു വര്‍ഷ വായ്‌പയ്‌ക്കുള്ള 9.30 ശതമാനം പലിശയില്‍നിന്ന്‌ 8.90 ആക്കി. ആറുമാസ വായ്‌പയ്‌ക്കുള്ള പലിശനിരക്ക്‌ 8.90 ശതമാനത്തില്‍നിന്ന്‌ 0.35 ശതമാനം കുറവ്‌ വരുത്തി.

Comments are closed, but trackbacks and pingbacks are open.