സ്വര്‍ണ വിലയില്‍ മാറ്റം ; പവന് 80 രൂപ കുറഞ്ഞു
കൊച്ചി : ചൊവാഴ്ച്ച സ്വര്‍ണത്തിന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വില കുറഞ്ഞു. ഇതോടെ പവന് 21,840 രൂപയും ഗ്രാമിന് 2,730 രൂപയുമാണ് ചൊവാഴ്ച്ചത്തെ നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണ വിലയില്‍ മാറ്റമൊന്നുമില്ല.
ആഗോള വിപണിയില്‍ 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,275 ഡോളറാണ് വില. ആഗോള വിപണിയില്‍ സ്വര്‍ണ വിലയില്‍ കാര്യമായ മാറ്റമില്ലാത്തതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില വര്‍ധനവുണ്ടാവാത്തത് എന്നാണ് വിലയിരുത്തല്‍