സ്വര്‍ണവില ഇടിഞ്ഞു : പവന് 520 രൂപ കുറഞ്ഞു
രാജ്യാന്തര വിപണിയില്‍ നിക്ഷേപകരുടെ പിന്മാറ്റത്തെ തുടര്‍ന്ന് സ്വര്‍ണവില ഇടിഞ്ഞു. ലണ്ടനില്‍ സ്വര്‍ണം ഔണ്‍സിന് (31.100 മില്ലിഗ്രാം) 38 ഡോളര്‍ വിലകുറഞ്ഞതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണം പവന് 520 രൂപ വില ഇടിഞ്ഞു. വിലത്തകര്‍ച്ചയെ തുടര്‍ന്ന് ആഭരണ വില്പനക്കാര് നിരവധി സമ്മാനങ്ങളുമായാണ് ആവശ്യക്കാരെ തേടുന്നത്. കഴിഞ്ഞ ഒരുമാസമായി തപാലിലൂടെ ആവശ്യക്കാരെ തേടുകയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,277 ഡോളറില്‍നിന്ന് 1248 ഡോളറായി. ആഭ്യന്തര വിപണിയില്‍ സ്വര്‍ണം പവന് 21,920 ല്‍നിന്ന് 21,400 ആയി കുറഞ്ഞു.