EBM News Malayalam

സ്വത്തുതര്‍ക്കം; മകന്‍ പിതാവിനെ കുത്തിക്കൊന്നു

ന്യൂഡൽഹി: സർവീസിൽ നിന്നും പുറത്താക്കപ്പെട്ട മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ പിതാവിനെ കുത്തിക്കൊന്ന ശേഷം ഫ്ലാറ്റിന് തീവച്ചു. രാഹുൽ മേത്ത(38) ആണ് പിതാവ് ആർ.പി മേത്തയെ ഫ്ലാറ്റിനുള്ളിൽ വച്ച് കൊലപ്പെടുത്തിയത്. 36 തവണയാണ് പ്രതി പിതാവിനെ കുത്തിയത്. സാന്പത്തിക മേഖലയിൽ ജോലിചെയ്തിരുന്ന ആർ.പി മേത്ത ഈയടുത്താണ് കാനഡയിൽ നിന്നും തിരികെ എത്തിയത്. വിവാഹമോചിതയും രണ്ട് കുട്ടികളുടെ അമ്മയായ ഒരു സ്ത്രീയെ രാഹുൽ വിവാഹം കഴിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മകനെ വീട്ടിൽ നിന്നും പുറത്താക്കിയ മേത്ത ഇയാൾക്ക് സ്വത്തുക്കൾ നൽകില്ലെന്നും തീരുമാനിച്ചിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് ശേഷം ഇയാൾ മറ്റൊരു ഫ്ലാറ്റിലെ സ്ത്രീയെ ആക്രമിക്കുകയും ഒരാളെ വീടിനുള്ളിൽ പൂട്ടിയിടുകയും ചെയ്തു. ഒടുവിൽ പൊലീസ് എത്തിയപ്പോൾ ഗ്യാസ് തുറന്നുവിട്ട ശേഷം ഫ്ലാറ്റിന് തീയിട്ടു. സംഭവസ്ഥലത്ത് എത്തിയ ഒന്പതു പൊലീസുകാർക്ക് പൊള്ളലേറ്റിട്ടുണ്ട്. രാഹുലിനെ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടുത്തി. ഇയാൾ ഇപ്പോൾ ചികിത്സയിലാണ്.

Comments are closed, but trackbacks and pingbacks are open.