സ്വകാര്യമെഡിക്കല്കോളേജ് പ്രവേശനാനുമതി: ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രിം കോടതി അന്വേഷണം പ്രഖ്യാപിച്ചു
ദില്ലി: സുപ്രിം കോടതി വിലക്ക് മറികടന്ന് സ്വകാര്യമെഡിക്കല്‍ കോളെജുകള്‍ക്ക് പ്രവേശനാനുമതി നല്കിയ അലഹബാദ് ഹൈക്കോടതി ജഡ്ജി നാരായണ്‍ ശുക്ലയ്ക്കെതിരെ സുപ്രിം കോടതി അന്വേഷണം പ്രഖ്യാപിച്ചു. മൂന്നു ഹൈക്കോടതി ജഡ്ജിമാര്‍ അടങ്ങുന്ന സമിതിയാണ് ജഡ്ജിക്കെതിരെ അന്വേഷണം നടത്തുക.
ഉത്തര്‍പ്രദേശ് അഡ്വക്കേറ്റ് ജനറല്‍ നല്കിയ പരാതിയെ തുടര്‍ന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിഷയത്തില്‍ ജഡ്ജിയുടെ വിശദീകരണം തേടിയിരുന്നു. ആരോപണങ്ങള്‍ ഗൗരവമേറിയതായതിനാല്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ആഭ്യന്തരസമിതിക്ക് രൂപം നല്‍കിയത്.
മദ്രാസ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി പികെ ജയ്സ്വാള്‍ എന്നിവരാണ് അന്വേഷണസമിതിയിലെ അംഗങ്ങള്‍. മെഡിക്കല്‍ കോളെജിന് പ്രവേശനാനുമതി നല്‍കിയതുമായി ബന്ധപ്പെട്ട കേസിലെ സിബിഐ അന്വേഷണവും തുടര്‍ന്ന് സുപ്രിം കോടതി ജഡ്ജിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണവും വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.