EBM News Malayalam

സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടി ഇന്ന് ബംഗളുരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയില്‍ ഹാജരാകും

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കേസ് വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് ബംഗളുരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയില്‍ ഹാജരാകും. സോളാര്‍ പവര്‍ പ്രോജക്‌ട് തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ബംഗളുരു വ്യവസായി എംകെ കുരുവിളയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ ഒരു കോടി അറുപത്ലക്ഷത്തി എണ്‍പത്തി അയ്യായിരത്തി എഴുന്നൂറ് രൂപ പരാതിക്കാരന് തിരിച്ചുനല്‍കണമെന്ന് ബംഗളുരു കോടതി നേരത്തെ വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ തെളിവ് നല്‍കുന്നതിനാണ് ഉമ്മന്‍ചാണ്ടി ഇന്ന് ഹാജരാകുന്നത്. സോളാര്‍ കേസില്‍ പല തവണ സമയം നല്‍കിയിട്ടും എന്ത് കൊണ്ട് നേരത്തെ ഹാജരായില്ല, കേസ് വീണ്ടും പരിഗണിക്കേണ്ട ആവശ്യം ഉള്‍പ്പെടെയുള്ള കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി മറുപടി നല്‍കേണ്ടി വരും.

Comments are closed, but trackbacks and pingbacks are open.