EBM News Malayalam

സൈക്കോളജിക്കൽ ഹൊറർ ത്രില്ലറുമായി ലക്ഷ്മി റായി

ലക്ഷ്മി റായി വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുന്നു. കെ.എസ് ബാവ സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ഹൊറർ ത്രില്ലറിലാണ് ലക്ഷ്മി ഇപ്പോൾ അഭിനയിക്കുന്നത്. രവി കൊട്ടാരക്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ചിത്രീകരണം തേക്കടിയിൽ പുരോഗമിക്കുകയാണ്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകൾ. തെന്നിന്ത്യയിലെ മറ്റു ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റാനും സാധ്യതയുണ്ട്. ചിത്രത്തിന്‍റെ തിരക്കഥ വളരെ മികച്ചതാണ്. ഒന്നരമാസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കുമെന്നും ലക്ഷ്മി പറഞ്ഞു.

Comments are closed, but trackbacks and pingbacks are open.