EBM News Malayalam

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ ഭീകരര്‍ കൊല്ലപ്പെട്ടു

പഹല്‍ഗാം: കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുള്‍ ഭീകരര്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേനയ്ക്കു നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന വെടിവെപ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. മൂന്ന് എ.കെ. 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും ഇവരുടെ പക്കല്‍ നിന്നും സൈന്യം പിടിച്ചെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍റെ അനന്ത്‌നാഗ് ജില്ലാ കമാന്‍ഡറും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.  സംഭവം നടന്ന ഗ്രാമം ഇപ്പോള്‍ സൈന്യത്തിന്‍റെ കനത്ത കാവലിലാണ്.

Comments are closed, but trackbacks and pingbacks are open.