EBM News Malayalam

സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനനന്തപുരം: മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. രാവിലെ പത്ത് മുതല്‍ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് കേന്ദ്ര കമ്മിറ്റി യോഗം നടക്കുക.വി എസ് വിഷയം ചര്‍ച്ച ചെയ്യുന്ന പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റിയില്‍ ഇന്ന് അവതരിപ്പിക്കും.വിഎസിനെതിരെ നടപടിയുണ്ടാകാനുളള സാധ്യത കുറവാണ്. ഇന്നലെ സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വി എസ് അത്യുതാനന്ദന്‍ പിബിക്ക് കത്ത് നല്‍കിയുന്നു.

ദേശീയ രാഷ്ട്രീയ സാഹചര്യവും നിയമസഭാ തെരഞ്ഞെടുപ്പുമാണ് യോഗത്തിലെ പ്രധാന അജണ്ട. നോട്ട് പ്രതിസന്ധിക്കെതിരായ തുടര്‍ പ്രക്ഷോഭങ്ങള്‍ക്കും യോഗം രൂപം നല്‍കും.നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളും നോട്ട് അസാധുവാക്കലിന്‍റെ പ്രത്യാഘാതങ്ങളും യോഗം ചര്‍ച്ച ചെയ്യും. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള തുടര്‍ സമരങ്ങള്‍ക്കും യോഗം രൂപം നല്‍കും. ബന്ധു നിയമന വിവാദത്തില്‍ ഇ പി ജയരാജനും പി കെ ശ്രീമതിക്കും എതിരായ നടപടിയും കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയായേക്കും.

Comments are closed, but trackbacks and pingbacks are open.