EBM News Malayalam

സിനിമാ സമരം രൂക്ഷം; വ്യാഴാഴ്ച മുതൽ എ ക്ളാസ് തിയേറ്ററുകളും അടച്ചിടും

കൊച്ചി: സിനിമാ സമരം കൂടുതൽ രൂക്ഷമാകുന്നു. വ്യാഴാഴ്ച മുതൽ എല്ലാ എ ക്ളാസ് തിയേറ്ററുകളും അടച്ചിടാൻ ഇന്ന് കൊച്ചിയിൽ ചേർന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍റെ യോഗം തീരുമാനിച്ചു. തിയേറ്റർ വിഹിതം കൂട്ടണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബഷീർ പറഞ്ഞു. സർക്കാർ വീണ്ടും ചർച്ചയ്ക്ക് വിളിച്ചാൽ പങ്കെടുക്കും. നിർമാതാക്കളും വിതരണക്കാരും അനാവശ്യ പിടിവാശി കാണിക്കുകയാണ്. സമരം തീരണമെന്ന് അവർക്ക് ആഗ്രഹമില്ല. എ ക്ളാസ് തിയേറ്ററുകൾ അടച്ചിടാനുള്ള തീരുമാനം ഏകകണ്ഠമായാണ് എടുത്തതെന്നും ഭാരവാഹികൾ പറഞ്ഞു. ഇതോടെ 356 തിയേറ്ററുകൾ നിശ്ചലമാവും. അതേസമയം, സമരം ഒത്തുതീർക്കാനുള്ള ചർച്ചകളിൽ തുടർന്നും പങ്കെടുക്കുമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ 40% ആണ് ആദ്യ ആഴ്ചയിൽ തിയേറ്ററുകളുടെ വിഹിതം. ഇത് 50% ആക്കി ഉയർത്താൻ എക്സിബിറ്റേഴ്സ് ഫെഡറേഷൻ ചർച്ച കൂടാതെ തീരുമാനിച്ചതിനെ തുടർന്നാണു റിലീസിംഗ് നിർത്തിവച്ച് നിർമ്മാതാക്കളും വിതരണക്കാരും സമരം ആരംഭിച്ചത്.

Comments are closed, but trackbacks and pingbacks are open.