EBM News Malayalam

സിദ്ധാർത്ഥ് ആനന്ദിന്‍റെ പുതിയ ചിത്രത്തില്‍ അമിതാഭ് ബച്ചൻ

സിദ്ധാർത്ഥ് ആനന്ദിന്‍റെ പുതിയ ചിത്രമായ ബദ്ലായില്‍ അമിതാഭ് ബച്ചൻ വീണ്ടും നായകനാകുന്നു. ചിത്രത്തിൽ വൃദ്ധനും ചെറുപ്പക്കാരിയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചാണ് പറയുന്നത്. അതിൽ നായികയായി ദിഷ പട്ടാണിയെയും കൃതി സനോണിനെയുമാണ് പരിഗണിക്കുന്നത്. ഇരുവരോടും സംവിധായകൻ കഥ പറഞ്ഞു. ആദ്യം ഒ.കെ പറയുന്നയാൾ ബിഗ്ബിയുടെ നായികയാകും. 2016 ജൂലായിൽ സഞജയ് ദത്തിനെ നായകനാക്കി അനൗൺസ് ചെയ്ത ചിത്രമാണ് ബദ്ല. എന്നാൽ, പിന്നീട് ചിത്രത്തിന് ഇന്ത്യയിൽ സ്വീകാര്യത കുറവായിരിക്കും എന്ന കാരണം ചൂണ്ടിക്കാട്ടി സഞ്ജയ് ദത്ത് ഒഴിയുകയായിരുന്നു. അതിനെ തുടർന്നാണ് നായകനാകാൻ വേണ്ടി ബിഗ്ബിയെ സമീപിച്ചത്. കഥ കേട്ടയുടൻ അമിതാഭ് സമ്മതിച്ചു. നായിക കൂടി ഒ.കെയായാൽ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

Comments are closed, but trackbacks and pingbacks are open.