സര്‍ക്കാര്‍ രൂപീകരണം വൈകുന്നു; ജര്‍മനി രൂക്ഷ പ്രതിസന്ധിയില്‍
ജര്‍മനി : തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസമായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാകാത്ത ജര്‍മനിയില്‍ പ്രതിസന്ധി രൂക്ഷം. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ജര്‍മനി കടന്ന് പോകുന്നത്.
ചെറുപാര്‍ട്ടികളെയും, സ്വതന്ത്രരെയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ചാന്സ്ലര് ആംഗല മെര്‍ക്കലും മുഖ്യകക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയനും. എന്നാല്‍ തീവ്രവലതുപക്ഷ സ്വഭാവം കാണിക്കുന്നതും, ഫാസിസ്റ്റ് ആശയം പുലര്‍ത്തുന്നതുമായ സംഘടനകളുടെ പിന്തുണ തേടുന്നതിനോട് മെര്ക്കലിന്റെപാര്ട്ടിയില് തന്നെ ശക്തമായ എതിര്‍പ്പുണ്ട്. മറ്റൊരു പ്രധാനകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ജര്‍മനിയുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സഖ്യകക്ഷിയായിരുന്ന എസ്പിഡി ചാന്സ്ലര് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് സഖ്യത്തില്‍ നിന്ന പിന്‍വാങ്ങുകയായിരുന്നു. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ സജീവമായി നില്‍ക്കേ ഒരു ന്യൂനപക്ഷ സര്‍ക്കാരിനെ നയിക്കാന്‍ താത്പര്യമില്ലെന്ന് ആംഗല മെര്‍ക്കലും വ്യക്തമാക്കി.
പുനരേകീകൃത ജര്‍മനിയിലെ തന്നെ എറ്റവും വലിയ പ്രതിസന്ധികളിലൊന്നായി നിലവിലെ രാഷ്ട്രീയ സാഹചര്യം നിലനില്ക്കുമ്പോള്, ജര്‍മനിയെ എറ്റവും കാലം ഭരിച്ച ചാന്സ്ലര് ആംഗല മെര്‍ക്കലിനെ സംബന്ധിച്ചും ഇനിയുള്ള ദിവസങ്ങള്‍ ഏറെ നിര്‍ണ്ണായകമാണ്. അതേസമയം, ജര്‍മനിയിലെ ഒരു പ്രമുഖ ഏജന്‍സി നടത്തിയ സര്‍വേയില്‍ ഭരണകക്ഷിക്കുള്ള തെരഞ്ഞെടുപ്പില്‍ സിഡിയു പിന്നോട്ട് പോയെങ്കിലും ചാന്സ്ലര് സ്ഥാനത്തേക്ക് മെര്‍ക്കലിന് ഭൂരിപക്ഷ പിന്തുണ കിട്ടിയെന്നതും ശ്രദ്ധേയമാണ്.