EBM News Malayalam

സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ പിന്തുണച്ച് ഷീല ദീക്ഷിത്

ന്യൂഡൽഹി: സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ പുകയ്ത്തി കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഷീലാ ദിക്ഷിത് രംഗത്ത്. നിലവിൽ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആയ അഖിലേഷിനാണ് യുവാവ് എന്ന നിലയിൽ ആ സ്ഥാനത്തേക്ക് കൂടുതൽ യോഗ്യനെന്നും ഷീല ദീക്ഷിത് പറഞ്ഞു. കോൺഗ്രസും എസ്പിയും തമ്മിൽ സഖ്യത്തിലേർപ്പെട്ടാൽ അദ്ദേഹത്തിന് പിന്തുണ നൽകുമെന്നും അദ്ദേഹത്തിനായി മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തിൽ നിന്നു മാറാൻ തയാറാണെന്നും ഷീല ദിക്ഷിത് പറഞ്ഞു. ഇതിനു സംസ്ഥാനം ഭരിച്ചതിന്‍റെ പരിചയമുള്ളയാണ് അഖിലേഷെന്നും പാർട്ടികൾ തമ്മിൽ യോജിപ്പുണ്ടാകുകയാണെങ്കിൽ താൻ മാറി നിൽക്കുമെന്നും ഷീല ദീക്ഷിത് കൂട്ടിച്ചേർത്തു. ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, സഖ്യമുണ്ടാക്കുന്നതിനെ പറ്റി കൂടുതൽ കാര്യം അറിയില്ലെന്നും അവർ പറഞ്ഞു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും സഖ്യത്തിൽ ഏർപ്പെടുമെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. അതിനിടെയാണ് ഷീല ദീക്ഷിത് തന്‍റെ നിലപാട് വ്യക്തമാക്കിയത്.

Comments are closed, but trackbacks and pingbacks are open.