EBM News Malayalam

സന്ദര്‍ശക വിസ ഇലക്ട്രോണിക് സംവിധാനത്തിലൂടെ നല്‍കാന്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

റിയാദ്: സന്ദര്‍ശക വിസ ഇലക്ട്രോണിക് സംവിധാനത്തിലൂടെ നല്‍കുന്നത് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. മാതാപിതാക്കള്‍, ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്നിവര്‍ക്കുള്ള സന്ദര്‍ശക വിസയാണ് ഇ വിസയായി നല്‍കാന്‍ ആഭ്യന്തര വകുപ്പ് ഉദ്ദേശിക്കുന്നത്. കൂടാതെ, ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിലൂടെ ഇലക്ട്രോണിക് സേവനങ്ങള്‍ ലഭിക്കാന്‍ സ്വദേശികള്‍ക്കും, വിദേശികള്‍ക്കും ഒരു രഹസ്യനമ്പര്‍ നല്‍കാനുള്ള നടപടിയും തുടങ്ങും. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലുമുള്ള ജോലിഭാരം ലഘൂകരിക്കാന്‍ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഇലക്ട്രോണിക് സംവിധാനത്തിലൂടെയാക്കാനും ഭാവിയില്‍ എല്ലാ തരം വിസകളും നല്‍കുന്നത് ഇ-സംവിധാനം വഴിയാക്കാനും ആഭ്യന്തര മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.

.

Comments are closed, but trackbacks and pingbacks are open.