EBM News Malayalam

സന്തോഷ് ട്രോഫി; കേരളം യോഗ്യത നേടി

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിന്‍റെ അവസാന റൗണ്ടിലേക്ക് കേരളം യോഗ്യത നേടി. യോഗ്യത റൗണ്ടിൽ കേരളം രണ്ട് ജയവും ഒരു സമനിലയുമായാണ് അവസാന റൗണ്ടിലെത്തിയത്. ലീഗിലെ അവസാന കളിയിൽ കർണ്ണാടകയുമായി ഗോൾ രഹിത സമനില നേടിയാണ് കേരളം അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയത്. ആന്ധ്ര – പോണ്ടിച്ചേരി മത്സരവും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഗോളൊന്നും നേടിയില്ല. എ ഗ്രൂപ്പിലെ മത്സരങ്ങൾ ഇന്ന് അവസാനിച്ചു.

Comments are closed, but trackbacks and pingbacks are open.