EBM News Malayalam

സത്യരാജിന്‍റെ മകളും അഭിനയത്തിലേക്ക്

തെന്നിന്ത്യൻ സിനിമാ നടനായ സത്യരാജിന്‍റെ മകളും അഭിനയത്തിൽ ഹരിശ്രീ കുറിക്കാൻ എത്തുന്നു. വിനീത് രാജ് ഒരുക്കുന്ന ആരോഗ്യ സംരക്ഷണത്തിൽ ന്യൂട്രീഷ്യന്‍റെ പ്രധാന്യവും വ്യായാമത്തിന്‍റെ ആവശ്യകതയും സംബന്ധിച്ചുള്ള ഡോക്യുമെന്ററിയിലാണ് ദിവ്യ അഭിനയിക്കുന്നത്. ഒരു ന്യൂട്രീഷ്യനിസ്റ്റായ ദിവ്യ അത്തരമൊരു കഥാപാത്രത്തെ തന്നെയാണ് ഡോക്യുമെന്ററിയിലും അവതരിപ്പിക്കുന്നത്. പ്രഗല്ഭരായ പല ടെന്നീസ്, ഫുട്ബോൾ താരങ്ങളും ഈ ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സഷ കാമറ ഒരുക്കുന്ന ഡോക്യുമെന്ററി മുംബയ് അടിസ്ഥാനമാക്കിയുള്ള കോർപ്പറേറ്റ് കമ്പനിയാണ് നിർമ്മിക്കുന്നത്.

Comments are closed, but trackbacks and pingbacks are open.