EBM News Malayalam

സതുരംഗവേട്ടൈ 2വിൽ രമ്യ പാടുന്നു

എൻ.വി നിർമ്മൽ നിർമ്മിക്കുന്ന സതുരംഗവേട്ടൈ 2വിൽ തൃഷയ്ക്ക് വേണ്ടി നടി രമ്യ നന്പീശൻ പാടുന്നു. മുന്പ് പാണ്ഡ്യനാട് എന്ന ചിത്രത്തിൽ രമ്യ പാടിയ പാട്ട് സൂപ്പർ ഹിറ്റായിരുന്നു. അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ നായകൻ. സാധാരണയായി നാടൻ പാട്ടുകൾക്ക് വേണ്ടിയാണ് സംവിധായകർ തന്നെ സമീപിക്കുന്നതെന്നും എന്നാൽ ഒരു സ്റ്റൈലിഷ് പെപ്പി നന്പറാണ് താൻ ഇപ്പോൾ ആലപിച്ചതെന്നും രമ്യ പറയുന്നു. ഇപ്പോൾ തെലുങ്കു സൂപ്പർഹിറ്റ് ചിത്രം ക്ഷണത്തിന്‍റെ തമിഴ് റീമേക്കിൽ അഭിനയിച്ചു വരികയാണ് രമ്യ. തെലുങ്കിൽ അദാ ശർമ്മ അഭിനയിച്ച കഥാപാത്രത്തെയാണ് തമിഴിൽ രമ്യ ചെയ്യുന്നത്. ഇതുകൂടാതെ ശിവകുമാർ സംവിധാനം ചെയ്യുന്ന നാട്ട്പുന്ന എന്നാന്നു തെരിയുമാ എന്ന ചിത്രത്തിലും രമ്യ അഭിനയിക്കുന്നുണ്ട്.

Comments are closed, but trackbacks and pingbacks are open.