EBM News Malayalam

സം​സ്ഥാ​ന​ത്ത് ബസ്​ ചാര്‍ജ്​ വര്‍ധിപ്പിക്കാന്‍ നീക്കം: മി​നി​മം ചാ​ര്‍​ജ്​ എ​ട്ടു​രൂ​പ​യാകുമെന്നു സൂചന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി, സ്വ​കാ​ര്യ ബ​സു​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക്​ വ​ര്‍​ധ​ന​ക്ക്​ ക​ള​മൊ​രു​ങ്ങു​ന്നു. നി​ര​ക്ക്​ വ​ര്‍​ധ​ന പ​ഠി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച ജ​സ്​​റ്റി​സ്​ രാ​മ​ച​​ന്ദ്ര​ന്‍ ക​മീ​ഷ​ന്‍ ന​വം​ബ​ര്‍ 30ന്​ ​ബ​സ്​ ഉ​ട​മ​ക​ളി​ല്‍​നി​ന്ന്​ തെ​ളി​വെ​ടു​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളു​ടേ​ത​ട​ക്കം നി​ര​ക്ക്​ വ​ര്‍​ധ​ന​ ആ​വ​ശ്യ​പ്പെ​ടാ​നും അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മ​ര​ത്തി​ലേ​ക്ക്​ നീ​ങ്ങാ​നു​മാ​ണ്​ ബ​സ്​ ഉ​ട​മ​ക​ളു​ടെ തീ​രു​മാ​നം.

രാ​മ​ച​ന്ദ്ര​ന്‍ ക​മീ​ഷ​ന്‍ ശി​പാ​ര്‍​ശ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2014 മേ​യി​ലാ​ണ്​ അ​വ​സാ​ന​മാ​യി ബ​സ്​ യാ​ത്രാ​നി​ര​ക്ക്​ വ​ര്‍​ധി​പ്പി​ച്ച​ത്. ഇ​തി​നു​ശേ​ഷം പ്ര​വ​ര്‍​ത്ത​ന​ച്ചെ​ല​വ്​ ഗ​ണ്യ​മാ​യി കൂ​ടി​യെ​ന്നും നി​ര​ക്ക്​ കൂ​ട്ടി​യി​ല്ലെ​ങ്കി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​കാ​തെ സ​ര്‍​വി​സ്​ നി​ര്‍​ത്തി​വെ​ക്കേ​ണ്ടി​വ​രു​മെ​ന്നു​മാ​ണ്​​ ഉ​ട​മ​ക​ളു​ടെ വാ​ദം. എ​ത്ര നി​ര​ക്ക്​ വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന​ത​ട​ക്കം തീ​രു​മാ​നി​ക്കാ​ന്‍ ഒാ​ള്‍ കേ​ര​ള ബ​സ്​ ഒാ​പ​റേ​റ്റേ​ഴ്​​സ്​ ഫെ​ഡ​റേ​ഷ​​െന്‍റ കേ​ന്ദ്ര ക​മ്മി​റ്റി ശ​നി​യാ​ഴ്​​ച ത​ല​ശ്ശേ​രി​യി​ല്‍ യോ​ഗം ചേ​രും.

ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ സം​സ്ഥാ​ന​ത്ത്​ ബ​സ്​ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞെ​ന്ന് ഫെ​ഡ​​റേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ലോ​റ​ന്‍​സ്​ ബാ​ബു പ​റ​യു​ന്നു. ബ​സു​ട​മ​ക​ളും മ​റ്റ്​ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി 30ന്​ ​ക​മീ​ഷ​ന്‍ ന​ട​ത്തു​ന്ന അ​ന്തി​മ കൂ​ടി​ക്കാ​ഴ്​​ച​ക്കു​ശേ​ഷ​മാ​കും നി​ര​ക്ക്​ വ​ര്‍​ധ​ന സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ക്കു​ക. മി​നി​മം ചാ​ര്‍​ജ്​ എ​ട്ടു​രൂ​പ​യെ​ങ്കി​ലും ആ​കു​മെ​ന്നാ​ണ്​ സൂ​ച​ന. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നി​ര​ക്ക്​ നി​ല​വി​ലെ 14 ശ​ത​മാ​ന​ത്തി​ന്​ പ​ക​രം 50 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.

Leave A Reply

Your email address will not be published.