സംസ്ഥാനത്ത് വെളിച്ചെണ്ണ വില കത്തിക്കയറുന്നു: ചില്ലറ വിപണിയില്‍ വില 200 കടന്നു
സംസ്ഥാത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. ഇതുവരെയുള്ള റെക്കോര്‍ഡുകള്‍ തകര്‍ത്താണ് വില കത്തിക്കയറുന്നത്. ചില്ലറ വിപണിയില്‍ വെളിച്ചെണ്ണയുടെ വില 200 കടന്നു.
വെള്ളിയാഴ്ച്ച മൊത്തവില കൊച്ചിയില്‍ ക്വിന്റലിന് 19000 രൂപയും കോഴിക്കോട് 21300 രൂപയും തൃശൂരില്‍ 18100 രൂപയുമാണ്. പായ്ക്കറ്റില്‍ ലഭിക്കുന്ന ബ്രാന്‍ഡഡ് വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 220 രൂപ മുതല്‍ 250 രൂപ വരെയായി വില ഉയര്‍ന്നു.
സപ്ലൈകോ മാര്‍ക്കറ്റുകളില്‍ സബ്സിഡിയോടെയുള്ള വെളിച്ചെണ്ണ ലഭിക്കാനില്ലാത്തതും സാധാരണക്കാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. വെളിച്ചെണ്ണ വില അമിതമായി ഉയര്‍ന്നിട്ടും മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും അവ ആവശ്യത്തിന് ലഭ്യമാക്കാന്‍ നടപടി ഉണ്ടാകുന്നില്ല.
ശബരി ബ്രാന്‍ഡ് വെളിച്ചണ്ണ, കേരഫെഡിെന്റ കേരവെളിച്ചെണ്ണ എന്നിവയാണ് മാവേലി സ്റ്റോറുകള്‍ വഴി ലഭിച്ചിരുന്നത്. എന്നാല്‍, പല സ്റ്റോറുകളിലും ഇത് കിട്ടാനില്ലാത്ത സ്ഥിതിയാണ്. വെളിച്ചെണ്ണയുടെ വില വര്‍ധിച്ചതോടെ മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയില്‍ വ്യാപകമാകുന്നതായും പരാതിയുണ്ട്.