EBM News Malayalam

സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകളില്‍ ഓംബുഡ്സ്മാനെ നിയമിക്കാൻ തീരുമാനം

തൃശൂർ: വിദ്യാർത്ഥികളുടെ പരാതികൾ പരിശോധിക്കുന്നതിന് സംസ്ഥാനത്തെ മുഴുവൻ സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകളിലും സ്വതന്ത്ര ഓംബുഡ്സ്മാനെ നിയമിക്കാൻ ശാസ്ത്ര സാങ്കേതിക സർവകലാശാല തീരുമാനിച്ചു. തൃശൂർ നെഹ്റു എഞ്ചിനിയറിംഗ് കോളേജിൽ ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെ തുടർന്നാണ് പുതിയ തീരുമാനം. ജില്ലാ ജഡ്ജിയുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും ഓംബുഡ്സ്മാനാവുക. സംസ്ഥാനത്തെ 155 എഞ്ചിനിയറിംഗ് കോളേജുകളിലും സാങ്കേതിക സർവകലാശാലയിലെ വിദഗ്ദ്ധർ സന്ദർശനം നടത്താനും തീരുമാനിച്ചു. ഓംബുഡ്സ്മാനോട് വിദ്യാർത്ഥികൾക്ക് പരാതികൾ പറയാം. പരാതികൾ പരിശോധിച്ച ശേഷം ആവശ്യമായ പരിഹാരങ്ങൾ ഓംബുഡ്സ്മാൻ നിർദേശിക്കുകയും ചെയ്യും. ഓംബുഡ്സ്മാൻ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കോളേജുകളുടെ അഫിലിയേഷൻ പുതുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുക.

Comments are closed, but trackbacks and pingbacks are open.