ഷൂട്ടിങിനിടെ ദേഹാസ്വസ്ഥ്യം; നടി ചാര്‍മിള ആശുപത്രിയില്‍
കൊരട്ടി: ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട നടി ചാര്‍മിളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിതീഷ് കെ. നായര്‍ സംവിധാനം ചെയ്യുന്ന ‘ഒരു പത്താം ക്ലാസിലെ പ്രണയം’ സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നലെ വൈകിട്ട് 4.30നാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൊരട്ടി ദേവമാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടി ശുശ്രൂഷയ്ക്കു ശേഷം ആറു മണിയോടെ മടങ്ങി. ഇന്നലെയാണ് ചെറുവാളൂരിലും പരിസരങ്ങളിലുമായി സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.