ഷവോമി റെഡ്മി നോട്ട് 5 അടുത്തവര്‍ഷം ആദ്യം വിപണിയിലേക്ക്
ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഒരു മോഡലാണ് ഷവോമി റെഡ്മി നോട്ട് 4 .എന്നാല്‍ ഇപ്പോള്‍ അതിനൊരുപിന്‍ഗാമി എത്തിയിരിക്കുകയാണ് .ഷവോമി റെഡ്മി നോട്ട് 5 എന്ന മോഡലാണ് ഇപ്പോള്‍ വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ കുറച്ചു സവിശേഷതകള്‍ പുറത്തുവിടുകയുണ്ടായി . 5.59 ഇഞ്ചിന്റെ HD ഡിസ്പ്ലേയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത് .18:9 ഡിസ്പ്ലേ റെഷിയോ ഇതിനുണ്ട് എന്നാണ് സൂചനകള്‍ .ആന്‍ഡ്രോയിഡ് 7.1.2 പ്രൊസസര്‍ കൂടാതെ സ്നാപ്പ് ഡ്രാഗണ്‍ 625 പ്രൊസസര്‍ എന്നിവ ഇതിനു നല്കിയിരിക്കുന്നു . ഇതിന്റെ ക്യാമെറ 12 മെഗാപിക്സല്‍ ആണ് എന്നാണ് സൂചനകള്‍ . 4,000 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .കുറഞ്ഞ ചിലവില്‍ താനെ വാങ്ങിക്കാവുന്ന ഒരു മോഡലാണ് ഇത് .ഇതിന്റെ വിലയെ സംബന്ധിച്ചു വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല . എന്നാല്‍ ഇപ്പോള്‍ റെഡ്മി നോട്ട് 4ന്റെ വില ഓണ്‍ലൈന്‍ ഷോപ്പുകളില്‍ വിലക്കുറവിലാണ് ലഭിക്കുന്നത് .2018ന്റെ ആദ്യം തന്നെ റെഡ്മിയുടെ ഈ പുതിയ മോഡല്‍ നമുക്ക് പ്രതീക്ഷിക്കാം .