ശ്രീലങ്കയ്ക്ക് തുണയായി ആഞ്ജലോ മാത്യൂസിന് സെഞ്ച്വറി
ന്യൂഡല്‍ഹി: ഇന്ത്യയുടെ കൂറ്റന്‍ ഒന്നാമിന്നിംഗ്സ് സ്കോറിന് മറുപടിയായ ഫോളോഓണ്‍ ഭീഷണി ഒഴിവാക്കാന്‍ പൊരുതുന്ന ശ്രീലങ്ക കരകയറുന്നു. ആഞ്ജലോ മാത്യൂസിന്റെ സെഞ്ച്വറിയാണ് ശ്രീലങ്കയെ രക്ഷിച്ചത്. 255 പന്തില്‍ 14 ബൗണ്ടറികളോടെയാണ് ആഞ്ജലോസ് 109 റണ്‍സെടുത്തത്. ദിനേഷ് ചാന്ദിമല്‍ 84 റണ്‍സെടുത്ത് മാത്യൂസിന് മികച്ച പിന്തുണ നല്കി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുന്പോള്‍ ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുത്തിട്ടുണ്ട്.
നേരത്തെ ഇന്ത്യ ഏഴ് വിക്കറ്റിന് 536 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഒന്നാമിന്നിംഗ്സ് ഡിക്ളയര്‍ ചെയ്തിരുന്നു.