EBM News Malayalam

ശബരിമല വരുമാനത്തില്‍ 11 കോടിയോളം രൂപയുടെ വര്‍ദ്ധനവ്

പത്തനംത്തിട്ട; ശബരിമലയിലെ വരുമാനത്തിൽ വീണ്ടും വൻ വർദ്ധനവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 കോടിയോളം രൂപയുടെ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ശബരിമലയിൽ വഴിപാട് നടത്തരുതെന്ന കുപ്രചരണങ്ങൾക്കൊപ്പമല്ല ഭക്തെരെന്ന് തെളിയിക്കുന്നതാണ് വരുമാന വർദ്ധനവെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.
മണ്ഡലം 16 വരെയുള്ള കണക്കുകളാണ് വരുമാന വർദ്ധനവ് പറയുന്നത്.കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഗണ്യമായ വർദ്ധനവ് ഈ വർഷം വരവിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മണ്ഡലം 16 വരെ 50,92,87,244 രൂപയായിരുന്നു ദേവസ്വം ബോർഡിന് ഭക്തർ നൽകിയതെങ്കിൽ ഇത്തവണയത് 62,52,96,843 രൂപയാണ്.11കോടിയോളം കൂടി.
അഭിഷേകത്തിന്റെ കാര്യത്തിൽ ചെറിയൊരു കുറവുണ്ടായതൊഴിച്ച് നിർത്തിയാൽ മറ്റിടങ്ങളിലെല്ലാം വരവ് ഗണ്യമായി കൂടി. കാണിക്ക വഞ്ചിയിൽ പണമിടരുതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം വലിയ പ്രചരണം നടക്കുന്നതിനിടയിലാണ് പുതിയ കണക്കുകൾ പുറത്ത് വന്നത്. ഒരു വ്യാജ പ്രചരണത്തിലും ഭക്തർ വീണു പോകില്ലെന്നതിന്റെ തെളിവാണ് വരുമാനത്തിലെ വർദ്ധനവെന്നാണ് ദേവസ്വം അധികൃതർ വിശദീകരിക്കുന്നത്.

Leave A Reply

Your email address will not be published.