EBM News Malayalam

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വ്യാജ വാര്‍ത്തയെന്ന്‍ ദേവസ്വം ബോര്‍ഡ്

ശബരിമല: അയ്യപ്പനെ കാണാന്‍ നിരവധി സ്ത്രീകള്‍ പമ്പയിലെത്തിയതായി റിപ്പോര്‍ട്ട്.പമ്പയിലെ പരിശോധനയ്ക്കിടെ ഇതുവരെ നൂറുകണക്കിന് സ്ത്രീകളെ പിടികൂടിയതായി പറയുന്നു. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പമ്പയിലെത്തുന്നത്. പുരുഷ തീര്‍ത്ഥാടകര്‍ക്കൊപ്പം മലകയറാന്‍ ആയിരുന്നു ഇവര്‍ എത്തിയത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുവെന്ന തെറ്റായ വാര്‍ത്ത കേട്ടാണ് മിക്കവരും മല ചവിട്ടാനെത്തുന്നത്.
10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ കണ്ടെത്തിയാല്‍ പമ്പയില്‍ പിടിച്ചിരുത്താറാണ് പതിവ്. ഇത്തരത്തില്‍ നിരവധി സ്ത്രീകളെയാണ് ഈ മണ്ഡലക്കാലത്ത് പമ്പയില്‍ പിടിച്ചിരുത്തിയത്. കേരളത്തില്‍ നിന്ന് വിരളമായേ സ്ത്രീകള്‍ എത്തുന്നുള്ളു. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ധാരാളം സ്ത്രീകള്‍ മല ചവിട്ടാന്‍ വരുന്നുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശനം അനുവദിച്ച്‌ സുപ്രീംകോടതി ഉത്തരവിട്ടെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്നാണ് മിക്കവരും മല ചവിട്ടാനെത്തുന്നത്.

പമ്ബയില്‍ നിന്നും പിടികൂടുന്ന സ്ത്രീകളെ ഗണപതി കോവിലിന് സമീപത്തുള്ള പന്തലിലാണ് ഇരുത്തുക. ഒപ്പമുള്ളവര്‍ തിരിച്ചെത്തുന്നത് വരെ ഇവര്‍ക്ക് വേണ്ട ഭക്ഷണവും ദേവസ്വം ബോര്‍ഡ് നല്‍കും. ശബരിമല സന്നിധാനത്ത് സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നും, വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും ദേവസ്വം ബോര്‍ഡ് കഴിഞ്ഞദിവസം അറിയിപ്പ് നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.