വ്യാജ സി.ബി.ഐ ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്: യുവാവ് അറസ്റ്റില്‍
ഹൈദരാബാദ്: വ്യാജ സി.ബി.ഐ ഒാഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയാള്‍ 26 ലക്ഷം രൂപയുമായി ഹൈദരാബാദ് ഐ.ജി.ഐ വിമാനത്താവളത്തില്‍ പിടിയില്‍. എം.നാഗേശ്വര റാവുവിനെയാണ് എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് സി.ബി.ഐ ഒാഫീസറുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഒൗദ്യോഗിക കവറുകളും കണ്ടെടുത്തു. പഞ്ചായത്ത് വകുപ്പിലെ ഉദ്യേഗസ്ഥന്റെ പക്കല്‍ നിന്നും വസ്തു സംബന്ധമായ കേസ് ഒഴിവാക്കി നല്‍കാമെന്ന പേരിലാണ് ഇയാള്‍ തുക കൈപ്പറ്റിയെതെന്ന് പൊലീസ് പറഞ്ഞു. പൈസ ആദായ നികുതി വിഭാഗം കണ്ടുകെട്ടി.
ഒരു സ്വകാര്യ കമ്ബനി ജീവനക്കാരനായിരുന്ന റാവുവിനെ അസുഖം മൂലം ജോലിയില്‍ നിന്ന് നേരത്തെ പിരിച്ചു വിട്ടതായിരുന്നു. വിജയവാഡയിലേക്ക് മാറിയ റാവു പണം സമ്ബാദിക്കാന്‍ സി.ബി.ഐ ഡെപ്യൂട്ടി ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഒാഫീസര്‍ എന്ന നിലയില്‍ തട്ടിപ്പ് നടത്തി വരികയായിരുന്നു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.