EBM News Malayalam

വൈറ്റ്ഹൗസ് ഉപദേഷ്ടാവായി മരുമകനെ നിയമിച്ച് ട്രംപ്

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് മരുമകനെ വൈറ്റ് ഹൗസ് ഉപദേഷ്ടാവായി നിയമിക്കുന്നു. ട്രംപിന്‍റെ ബന്ധു നിയമന നടപടിക്കെതിരെ ഇതിനകം തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ട്രംപിന്‍റെ മരുമകനും വ്യവസായിയുമായ യാറെഡ് കുഷ്‌നെറെയാണ് വൈറ്റ്ഹൗസ് സീനിയര്‍ ഉപദേഷ്ടാവായി നിയമിക്കുന്നത്. ട്രംപിന്‍റെ മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവാണ് 35കാരനായ കുഷ്‌നര്‍. കുഷ്‌നര്‍ ബൃഹത്തായ മുതല്‍ക്കൂട്ടും മികച്ച ഉപദേശകനുമാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ക്യാമ്പയിനും തന്ത്രങ്ങള്‍ മെനഞ്ഞതും നേതൃത്വം നല്‍കിയതും കുഷ്‌നറും ഭാര്യ ഇവാന്‍ക ട്രംപുമായിരുന്നു. നിയമനം സ്വജനപക്ഷപാത നിയമം ലംഘിക്കുന്നതല്ലെന്നും, നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനമെന്നും അധികൃതര്‍ പറഞ്ഞു. ഉപദേഷ്ടാവ് പദവി ക്യാബിനറ്റ് പോസ്റ്റല്ല. അത് കൊണ്ട് തന്നെ യു.എസ്‌ സെനറ്റ് അനുമതിയും നിയമനത്തിന് ആവശ്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Comments are closed, but trackbacks and pingbacks are open.