വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പാറക്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംശയത്തിലെ കേസിലെ 12 വയസ്സുകാരൻ അറസ്റ്റിൽ
ഛണ്ഡീഗഡ് : ഛണ്ഡീഗഡിൽ വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പാറക്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംശയത്തിലെ കേസിൽ 12 വയസ്സുകാരൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നഴ്സറി വിദ്യാർഥിനിയെ ആണ് കാണാതാകുന്നത്. ഇതേ തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകി പരാതി നൽകിയ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ മുഖം കല്ലുപയോഗിച്ച് അടിച്ചുതകർത്ത് വികൃതമാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തി . സമീപ പ്രദേശത്ത് നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ചോരപുരണ്ട കല്ലും കിട്ടി ഹലോ മജ്ര പ്രദേശത്തെ വനത്തിനുള്ളിൽ നിന്നാണ് പെൺകുട്ടിയുടെ മൃദേഹം പോലീസ് കണ്ടെത്തിയത്. എന്നാൽ കുട്ടിയുടെ മിസ്സ് ങ്കിലും കൊലപാതകത്തിനു പിന്നിലും ആരെന്ന് കണ്ടെത്താൻ പോലീസ് നടത്തിയ തിരിച്ചിലാണ് 12 വയസ്സുക്കാരൻ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് 12 വയസ്സുകാരൻ പെൺകുട്ടിയെ വനത്തിനുള്ളിൽ കൂട്ടിക്കൊണ്ടുപോയത് കണ്ടെത്തിയത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ കുട്ടിയുടെ മൃതദേഹം സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും 12 കാരനെ മജിസ് ട്രേറ്റിന് മുമ്പിൽ ഹാജരക്കുമെന്നും പൊലീസ് അറിയിച്ചു.
Comments are closed.