EBM News Malayalam

വി.എസ്.അച്യുതാന്ദനെതിരെ കടുത്ത നടപടി വേണമായിരുന്നുവെന്ന് സംസ്ഥാന സമിതി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന് മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാന്ദനെതിരെ കടുത്ത നടപടി വേണമായിരുന്നുവെന്ന് ആവശ്യം. പി.ജയരാജന്‍, എം.വി.ജയരാജന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍ എന്നീ സംസ്ഥാന സമിതി അംഗങ്ങളാണ് ആവശ്യമുന്നയിച്ചത്. ആലുപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയതിനെതുടര്‍ന്ന് വി.എസിനെ കേന്ദ്ര കമ്മറ്റി അച്ചടക്കലംഘനത്തിന് താക്കീത് ചെയ്തിരുന്നു. ഈ നടപടി പോര എന്നാണ് ഇപ്പോള്‍ സംസ്ഥാന സമിതിയില്‍ ചിലര്‍ വിലയിരുത്തുന്നത്. കേന്ദ്ര കമ്മറ്റിയെടുത്ത നടപടി അംഗീകരിക്കുന്നുവെങ്കിലും കടുത്ത നടപടിയാണ് വേണ്ടിയിരുന്നതെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

Comments are closed, but trackbacks and pingbacks are open.