EBM News Malayalam

വിവാഹപൂര്‍വ വൈദ്യപരിശോധന നിയമ ​ഭേദഗതി നിര്‍ദേശം കുവൈത്ത് സര്‍ക്കാര്‍ തള്ളി

കുവൈത്ത് : കുവൈത്തിൽ വിവാഹപൂർവ വൈദ്യപരിശോധന നിയമത്തിൽ ​ഭേദഗതി വരുത്താനുള്ള നിർദേശം സർക്കാർ തള്ളി. ലഹരി ഉപയോഗിക്കുന്നില്ലെന്നു ഉറപ്പു വരുത്താൻ വിവാഹത്തിനൊരുങ്ങുന്നവർക്കു ഡ്രഗ് സ്ക്രീനിംഗ് ടെസ്റ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കണമെന്ന നിർദേശങ്ങളാണ് സർക്കാർ തള്ളിയത്. ബന്ധപ്പെട്ട വകുപ്പുകൾ നിർദേശം അപ്രായോഗികമാണെന്നു വ്യക്തമാക്കിയതിനെ തുടർന്നാണ് സർക്കാർ ഭേദഗതി നിർദേശം നിരാകരിച്ചത്
പാർലിമെന്റിലെ വനിതാ കുടുംബ ക്ഷേമ കമ്മിറ്റിയാണ് വിവാഹ പൂർവ്വ പരിശോധനാ നിയമത്തിൽ ഭേദഗതി നിർദേശം സമർപ്പിച്ചത്. വിവാഹത്തിനൊരുങ്ങുന്ന യുവതീ യുവാക്കൾ ലഹരി ഉപയോഗിക്കുന്നില്ലെന്നു വിവാഹത്തിന് മുൻപ് വൈദ്യ പരിശോധനയിലൂടെ ഉറപ്പാക്കണമെന്നതായിരുന്നു പ്രധാന നിർദേശം. എന്നാൽ ഇത് പ്രായോഗികമല്ലെന്നാണ്‌ ആരോഗ്യമന്ത്രാലയംത്തിന്റെ നിലപാട്. മയക്കു മരുന്ന് ഉപയോഗിക്കുന്നവരുടെ രക്തത്തിൽ 72 മണിക്കൂറിൽ കൂടുതൽ ഇവയുടെ സാന്നിധ്യം നിലനിൽക്കില്ല അത് കൊണ്ട് തന്നെ വൈദ്യ പരിശോധന കൊണ്ട് മയക്കു മരുന്നുപയോഗം ഉറപ്പാക്കാൻ കഴിയില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. ചികിത്സയുടെ ഭാഗമായി വേദനസംഹാരികൾ ഉപയോഗിക്കുന്നവരുടെ രക്തത്തിൽ ലഹരി വസ്തുക്കളുടെ സാന്നിധ്യം കാണപ്പെടുന്നത് തെറ്റായ നിഗമനങ്ങൾക്കു കാരണമാകുമെന്നും സൂക്ഷമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങൾ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഫോറൻസിക് വിഭാഗത്തിൽ മാത്രമാണെന്നും മന്ത്രാലയം വിശദീകരണം നൽകിയിട്ടുണ്ട്. ഭരണഘടനാ വിരുദ്ധവും വ്യക്തീകളുടെ സ്വകാര്യത ലംഘിക്കുന്നതുമാണ് എന്ന് വിലയിരുത്തിയാണ് വിവാഹത്തിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിര്ബന്ധമാക്കണമെന്ന നിർദേശം നീതിന്യായ മന്ത്രാലയം തള്ളിയത്.

വിവാഹത്തിനൊരുങ്ങുന്നവരുടെ ആരോഗ്യസുരക്ഷ മുൻ നിർത്തി പകർച്ചവ്യാധികളും പാരമ്പര്യരോഗങ്ങളും ഇല്ലെന്നുറപ്പ് ഉറപ്പാക്കുക എന്ന ഉദ്യേശത്തോടെ 2008 ലാണ് ആരോഗ്യമന്ത്രാലയത്തിന്റെ ശിപാർശ പ്രകാരം കുവൈത്ത് വിവാഹപൂർവ വൈദ്യ പരിശോധന നിയമം നടപ്പാക്കിയത്.

Leave A Reply

Your email address will not be published.