വിജയ് ചിത്രം ഭൈരവ റിലീസു ചെയ്തു
സിനിമാ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ തീയറ്ററുകളില്‍ വിജയ് ചിത്രം ഭൈരവ റിലീസു ചെയ്തു. മാളുകളിലും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീയറ്ററുകളിലും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള തീയറ്ററുകളും എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ അംഗങ്ങളല്ലാത്ത എ ക്ലാസ് തീയറ്ററുകകളിലുമാണ് ഭൈരവ റിലീസ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ 206 ഓളം തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ അംഗങ്ങളായ ഒന്‍പതു തീയറ്ററുകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.
Comments are closed, but trackbacks and pingbacks are open.