വാട്ട്സ്ആപ്പ് സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: വാട്ട്സ്ആപ്പ് സുരക്ഷിതമല്ലെന്നും വാട്ട്സ്ആപ്പിന്റെ പുതിയ ഉടമസ്ഥരായ ഫേസ്ബുക്കിനോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ വ്യക്തികളുടെ സന്ദേശങ്ങള്‍ വായിക്കാനും കാണാനും കഴിയുമെന്നാണ് ഇംഗ്ലീഷ് പത്രമായ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമ്പൂര്‍ണമായി സുരക്ഷിതവും നുഴഞ്ഞുകയറ്റം സാധ്യതയില്ലാത്തതും എന്നു പറഞ്ഞാണു വാട്ട്സ്ആപ്പ് അടുത്തിടെ എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഈ സംവിധാനം സ്വകാര്യതയും രഹസ്യവും സൂക്ഷിക്കുന്നില്ലെന്നാണ് ദ ഗാർഡിയന് പത്രം റിപ്പോര്‍ട്ട് ചെയ്തു.വാട്സ്അപ്പിലെ എന്‍ക്രിപ്ഷന്‍ സംവിധാനത്തില്‍ തന്നെയാണ് തകരാര്‍. സിഗ്നല്‍ എന്ന പ്രോട്ടോകോള്‍ ഉപയോഗിച്ചാണ് ഓരോ അക്കൗണ്ടിനും സുരക്ഷ ഒരുക്കുന്നത്. പക്ഷേ, സന്ദേശങ്ങള്‍ ആര്‍ക്കെങ്കിലും കടന്നുകയറി മാറ്റം വരുത്തിയാല്‍ അതിനു തടസം വരുത്താന്‍ ഈ പ്രോട്ടോകോളിനു കഴിവില്ല എന്നാണു കണ്ടെത്തല്‍. നൂറുകോടിയോളം പേര് ഉപയോഗിക്കുന്ന ആപ്ലികേഷനാണ് വാട്ട്സ്ആപ്പ്. യൂണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയയിലെ തോബിയാസ് ബോള്‍ട്ടര്‍ എന്ന ഗവേഷകന്റെ പഠനങ്ങള്‍ ഉദ്ധരിച്ചാണ് സുരക്ഷിതമോ രഹസ്യമോ അല്ലെന്നു കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
Comments are closed, but trackbacks and pingbacks are open.