EBM News Malayalam

വായ്പാ നിരക്കിൽ കുറവുവരുത്തി എച്ച്.ഡി.എഫ്.സി. ബാങ്ക്

കൊച്ചി: രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി. ബാങ്ക് അടിസ്ഥാന വായ്പാ നിരക്കിൽ 0.75 മുതൽ 0.90 ശതമാനത്തിന്‍റെ വരെ കുറവുവരുത്തി. ഇതോടെ ഭവന വായ്പ ഉൾപ്പെടെയുള്ള വായ്പകളുടെ പലിശ നിരക്ക് കുറയും. ഐ.സി.ഐ.സി.ഐ. ബാങ്ക് ഒരു വർഷത്തെ എം.സി.എൽ.ആർ. നിരക്ക് 0.70 ശതമാനം കുറച്ചിരുന്നു. ഇതോടെ, നിരക്ക് 8.20 ശതമാനമായി. ഭവന വായ്പയുടെ പലിശ നിരക്ക് 9.10 ശതമാനത്തിൽ നിന്ന് 0.45 ശതമാനം കുറച്ച് 8.65 ശതമാനമായി പുതുക്കി നിശ്ചയിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്ക് എം.സി.എൽ.ആർ. നിരക്ക് 0.20 മുതൽ 0.45 ശതമാനം വരെയാണ് കുറച്ചിരിക്കുന്നത്. പൊതുമേഖലയിലെ ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന നിരക്കിൽ 0.90 ശതമാനത്തിന്റെ വരെ കുറവ് വരുത്തി.

Comments are closed, but trackbacks and pingbacks are open.