വരണ്ട മുടിയ്ക്ക് പരിഹാരം അവക്കാഡോയില്‍
വരണ്ട മുടി പലരുടേയും പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നേരിടുന്നതിനായി പല വിധത്തിലുള്ള പരിഹാരം തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും നമ്മള് ചെയ്യുന്ന പല പരിഹാരമാര്‍ഗ്ഗങ്ങളും ഉള്ള മുടി കൂടി ഇല്ലാതാക്കാനും മുടിയുടെ പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കാനും ആണ് കാരണമാകുന്നത്. മുടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം എന്ന് പറയുന്നത് എപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയായിരിക്കണം. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ കൊണ്ട് മുടിയുടെ പ്രശ്നങ്ങളെ പരിഹരിക്കാനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്.
ആവക്കാഡോ മുടിയുടെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്.ആവക്കാഡോ കൊണ്ട് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കാം. അതോടൊപ്പം തന്നെ മുടിയുടെ വരള്‍ച്ചയെ ഇല്ലാതാക്കുകയും ചെയ്യാവുന്നതാണ്. മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കാനും മുടിയുടെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ശ്രദ്ധിച്ച് ചെയ്യേണ്ടതാണ്. നമ്മുടെ അശ്രദ്ധ പലപ്പോഴും മുടിയുടെ ഉള്ള ആരോഗ്യത്തെ പോലും നശിപ്പിക്കുന്നു.
ഡാമേജ് ആയ മുടിക്ക് എങ്ങനെയെല്ലാം ആവക്കാഡോ ഉപയോഗിക്കാം എന്നത് നമ്മള് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും തിളക്കത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ആവക്കാഡോ. എന്നാല്‍ ഉപയോഗിക്കുന്ന രീതിയാണ് എല്ലാവരേയും വ്യത്യസ്തരാക്കുന്നത്. എന്തൊക്കെയാണ് മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആവക്കാഡോക്ക് ചെയ്യാന്‍ കഴിയുന്നതെന്ന് നോക്കാം. മുടിക്ക് തിളക്കവും ആരോഗ്യവും സൗന്ദര്യവും നല്കാന് സഹായിക്കുന്ന ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ആവക്കാഡോ എങ്ങനെയെല്ലാം ഉപയോഗിക്കണം എന്ന് നോക്കാം.
ഗുണങ്ങള്‍
ആവക്കാഡോയുടെ ഗുണങ്ങള്‍ വളരെ വലുതാണ്. അമിനോ ആസിഡ് കൊണ്ട് സമ്ബുഷ്ടമാണ് ആവക്കാഡോ. ഇത് മുടിയില്‍ ഒരു മോയ്സ്ചുറൈസര്‍ പോലെ പ്രവര്‍ത്തിക്കും. മാത്രമല്ല മുടിക്ക് ആരോഗ്യവും സൗന്ദര്യവും നല്കുന്ന കാര്യത്തിലും വളരെ മുന്നിലാണ്.
വിറ്റാമിന്‍ സമ്ബുഷ്ടം
വിറ്റാമിന്‍ എ, ബി6, ഡി, ഇ എന്നിവ കൊണ്ട് സമ്ബുഷ്ടമാണ് ആവക്കാഡോ. കോപ്പര്‍, അയേണ്‍ എന്നിവ കൊണ്ട് വളരെയധികം ഉള്ള ഒന്നാണ് ആവക്കാഡോ. ഇത് മുടി വളര്‍ച്ചക്ക് സഹായിക്കുന്നു.
ആന്റി ഓക്സിഡന്റ്
ആന്റി ഓക്സിഡന്റ് കൊണ്ട് നിറഞ്ഞ ഒന്നാണ് ആവക്കാഡോ. ഇത് മുടിയുടെ അറ്റം പിളരുന്നതിനെ ഇല്ലാതാക്കുന്നു. മാത്രമല്ല മുടി നല്ല ആരോഗ്യമുള്ളതാക്കി മാറ്റുന്നതിനും സഹായിക്കുന്നു. മുടിയുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് മുടിക്ക് തിളക്കവും ആരോഗ്യവും നല്കുന്നു
ആവക്കാഡോയും വെളിച്ചെണ്ണും
ആവക്കാഡോയും വെളിച്ചെണ്ണയുമാണ് മറ്റൊന്ന്. നല്ലതു പോലെ പഴുത്ത ആവക്കാഡോ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. വെളിച്ചെണ്ണയില്‍ പഴുത്ത ആവക്കാഡോ നല്ലതു പോലെ മിക്സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. തേച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂറോളം തല മൂടി വെക്കുക. അരമണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്ബൂ ഉപയോഗിച്ച് തല കഴുകാവുന്നതാണ്. ഇത് മുടിക്ക് സംഭവിക്കുന്ന നാശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്.
തേന്‍ ഒലീവ് ഓയില്‍ ആവക്കാഡോ
തേന്‍ രണ്ട് ടേബിള്‍ സ്പൂണ്‍, ആവക്കാഡോ, ഒലീവ് ഓയില്‍ രണ്ട് ടീസ്പൂണ്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം നല്ലതു പോലെ മിക്സ് ചെയ്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയണം. മുടിയുടെ അറ്റം വരെ തേച്ച് പിടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇത് മുടിയുടെ അറ്റം പിളരുന്നത് തടയാനും മുടി നല്ല തിളക്കമുള്ളതാക്കി മാറ്റാനും സഹായിക്കുന്നു.
കറ്റാര്‍ വാഴയും ആവക്കാഡോയും
കറ്റാര്‍ വാഴയാണ് മറ്റൊന്ന്. ഇത് ആവക്കാഡോയുമായി മിക്സ് ചെയ്ത് നല്ലതു പോലെ ക്രീം രൂപത്തിലാക്കുക. ഇത് തലയില്‍ തേച്ച് പിടിപ്പിച്ചാല്‍ മതി. മുടിക്ക് തിളക്കവും ആരോഗ്യവും സൗന്ദര്യവും നല്കാന് ഈ ഹെയര്‍മാസ്ക് സഹായിക്കുന്നു. കറ്റാര്‍ വാഴ നീരില്‍ ഒന്നര കഷ്ണം നാരങ്ങയുടെ നീര് കൂടി മിക്സ് ചെയ്യുക. അല്പം വെളിച്ചെണ്ണ കൂടി മിക്സ് ചെയ്താല്‍ ഇരട്ടി ഫലം ലഭിക്കുന്നു. ഇത് മുടി വളരാനും വരള്‍ച്ചയേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
മയോണൈസും ആവക്കാഡോയും
ഭക്ഷ്യാവശ്യങ്ങള്‍ക്ക് മാത്രമല്ല ഇത്തരത്തിലുള്ള കേശസംരക്ഷണത്തിനും ഉപയോഗിക്കാവുന്ന ഒന്നാണ് മയോണേസ്. ഒരു കപ്പ് മയോണൈസ് ആവക്കാഡോയില്‍ മിക്സ് ചെയ്ത് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് തേച്ച് പിടിപ്പിച്ച ശേഷം 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്താല്‍ താരന് പോലുള്ള പ്രതിസന്ധികളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാവുന്നതാണ്.
തൈരും ആവക്കാഡോയും
തൈരും ആവക്കാഡോയുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഒരു കപ്പ് തൈര്, നല്ലതു പോലെ പഴുത്ത ആവക്കാഡോ എന്നിവ ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലില്‍ മിക്സ് ചെയ്ത് അല്പം തേനും ചേര്‍ത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാം. ഇത് 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഷാമ്ബൂ ഉപയോഗിച്ച് ശേഷം കണ്ടീഷണര്‍ ഉപയോഗിക്കാന്‍ മറക്കരുത്.
ആവക്കാഡോ കേശസംരക്ഷണത്തിന് ഉപയോഗിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യത്തില്‍ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. പിന്നെ ഗുണത്തിനായി ചെയ്തത് ദോഷമായി മാറാന്‍ അധികം സമയം വേണ്ടി വരില്ല.
മുടി വൃത്തിയായി കഴുകുക
ആവക്കാഡോ ഉപയോഗിച്ച ശേഷം മുടി വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കണം. ഒരു അവശിഷ്ടവും മുടിയില്‍ ഉണ്ടാവാന്‍ പാടില്ല. തണുത്ത ശുദ്ധമായ വെള്ളത്തില്‍ വേണം മുടി കഴുകേണ്ടത്. ഇത് മുടിയുടെ അറ്റത്തും ക്യൂട്ടിക്കിളുകളിലും എപ്പോഴും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് മുടി വളര്‍ച്ചക്ക് അത്യാവശ്യമായി വേണ്ട ഒന്നാണ്.
ഹെയര്മാസ്കിനു ശേഷം
ഹെയര്‍മാസ്ക് ഇട്ടെന്ന് കരുതി ഒരിക്കലും മുടിയുടെ ആരോഗ്യം സംരക്ഷിക്കപ്പെടുന്നു എന്ന ചിന്ത നിങ്ങളില്‍ ഉണ്ടാവേണ്ട ആവശ്യമില്ല. ഈ ഹെയര്‍ മാസ്ക് ഉപയോഗിച്ച് കഴിഞ്ഞാലും മുടി എപ്പോഴും ആഴ്ചയില്‍ ഒരിക്കലെങ്കിലും എണ്ണയിടേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്.