ലിറ്റില്‍ ലോലിത മങ്കി ഗോഡ് അങ്കിള്‍ ചൈനയില്‍ റിലീസിനൊരുങ്ങുന്നു
മുംബൈ: കബീര്‍ ഖാന് സംവിധാനം ചെയ്ത ബോളീവുഡ് ചിത്രം ബജ് റംഗി ഭായ്ജാന് ചൈനയില്‍ റിലീസിന്. പേരുമാറ്റിയാണ് ചിത്രം ചൈനല്‍ റിലീസ് ചെയ്യുന്നത്. ലിറ്റില്‍ ലോലിത മങ്കി ഗോഡ് അങ്കിള്‍ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്.
ചിത്രത്തില്‍ മുന്നിയുടെ വേഷം അവതരിപ്പിച്ച ഹര്‍ഷാലി മല്‍ഹോത്രയ്ക്ക് ടൈറ്റിലില്‍ പ്രധാന്യം നല്‍കിയിരുന്നില്ല. പക്ഷേ മുന്നി എന്ന പേരിന് പകരം ലോലിത എന്ന പേരുപയോഗിച്ചതിന്റെ കാരണം വ്യക്തമല്ല. ‘ആവോ ലോലിത’ എന്ന് പറഞ്ഞ് വെള്ളിത്തിരയില്‍ ഏറെ പ്രശസ്തി നേടിയ ബോളീവുഡ് വില്ലനാണ് ശക്തി കപൂര്‍.
കരീന കപൂര്‍, നവാസുദ്ദീന്‍ സിദ്ദീഖി എന്നിവരും ചിത്രത്തിലുണ്ട്. ഒരു ഇന്ത്യന്‍ യുവാവും പാക് ബാലികയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ കഥയാണ് ബജ് റംഗി ഭായ് ജാന്‍.