EBM News Malayalam

റേഷന്‍ പ്രതിസന്ധി ; ഫെബ്രുവരി 18ന് രാജ്ഭവനിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്

തിരുവനന്തപുരം : റേഷന്‍ പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ട കേന്ദ്രസര്‍ക്കാരിന്‍റെ നയമാറ്റത്തില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങാന്‍ എല്‍.ഡി.എഫ് തീരുമാനം. റേഷന്‍ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 18ന് രാജ്ഭവനിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് നടത്തും. ഇന്ന് എ.കെ.ജി സെന്ററില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേന്ദ്ര സര്‍ക്കാരിന്‍റെ നയമാറ്റം സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധിക്ക് എങ്ങനെ കാരണമായി എന്ന് വ്യക്തമാക്കാന്‍ വിശദീകരണ യോഗങ്ങള്‍ ചേരും. നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് യോഗങ്ങള്‍. ജനുവരി 12ന് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിക്കും. റേഷന്‍ വിതരണത്തിലുണ്ടായ പ്രതിസന്ധി യോഗം ചര്‍ച്ച ചെയ്തു.

Comments are closed, but trackbacks and pingbacks are open.