EBM News Malayalam

റെയിൽവേയിലെ 388 ആക്ട് അപ്രന്റീസ്

നോർത്ത് വെസ്റ്റ് റെയിൽവേയിലെ 388 ആക്ട് അപ്രന്റീസ് പോസ്റ്റിലെ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീകൃത ബോർഡിനു കീഴിൽ പ്ലസ് ടു പൂർത്തിയാക്കിയിരിക്കണം. പ്രായം 2016 ഡിസംബർ 30 ന് പതിനഞ്ചുവയസിൽ കുറയാനോ 24ൽ കൂടാനോ പാടില്ല. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
www.rrcjaipur.co.in വെബ്സൈറ്രിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ വായിച്ച് മനസിലാക്കിയ ശേഷം വേണം അപേക്ഷ അയക്കാൻ. യോഗ്യത തെളിയിക്കുന്ന രേഖകൾ ഹിന്ദിയിലോ ഇംഗ്ലീഷിലോ ആയിരിക്കണം. അല്ലാത്ത സർട്ടിഫിക്കറ്റുകൾ ഇംഗ്ലീഷിലേക്കോ ഹിന്ദിയിലേക്കോ മൊഴിമാറ്റം ചെയ്ത് സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം. ജനുവരി 29 നു മുൻപായി അപേക്ഷിക്കൾ അയയ്ക്കുക.

Comments are closed, but trackbacks and pingbacks are open.