EBM News Malayalam

റെമോ ഡിസൂസയുടെ ചിത്രത്തില്‍ നർത്തകനായി സൽമാൻ ഖാൻ

പ്രശസ്ത സംവിധായകനായ റെമോ ഡിസൂസ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സൽമാൻ ഖാൻ നർത്തകനായി അഭിനയിക്കുന്നു. പ്രായം ചെന്ന നർത്തകനായാണ് സൽമാൻ അഭിനയിക്കുന്നത്. ചിത്രത്തിൽ നായികയായി ദീപിക പദുക്കോണിനെയാണ് പരിഗണിക്കുന്നത്. കഥാപാത്രത്തെക്കുറിച്ച് ദീപികയുമായി സംവിധായകൻ ചർച്ച നടത്തിക്കഴിഞ്ഞു. ദീപിക ഒ.കെ പറഞ്ഞാൽ ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കും റെമോ ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കുന്ന തിരക്കിലാണ് സംവിധായകൻ. സിനിമയിൽ നർത്തകനായും നൃത്ത സംവിധായകനായും എത്തിയ ആളാണ് മലയാളിയായ രമേശ് ഗോപിയെന്ന റെമോ ഡിസൂസ. ട്യൂബ്ലൈറ്റ്, ടൈഗർ സിന്ദാ ഹെം എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗിനു ശേഷമാണ് സൽമാൻ റെമോ ചിത്രത്തിൽ ജോയിൻ ചെയ്യുക.

Comments are closed, but trackbacks and pingbacks are open.