EBM News Malayalam

റെക്കോര്‍ഡ്‌ വിലയുമായി ചുവന്നുള്ളി : കി​ലോ​യ്ക്ക് 200 രൂ​പ

അ​ങ്ക​മാ​ലി: മ​ല​യാ​ളി​ക​ളു​ടെ പാ​ച​ക​വി​ഭ​വ​ങ്ങ​ളി​ല്‍ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ഉ​ള്ളി​യു​ടെ വി​ല കേ​ട്ടാ​ല്‍ ക​ണ്ണു ത​ള്ളും. ചി​ല്ല​റ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ചെ​റി​യ ഉ​ള്ളി​യു​ടെ വി​ല 200 രൂ​പ​യാ​ണ്. സ​വാ​ള​യു​ടെ വി​ല​യും കു​ത്ത​നെ ഉ​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ വി​ല 30 ശ​ത​മാ​ന​ത്തോ​ള​മാ​ണ് വ​ര്‍​ധി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​തി​സ​ന്ധി​യു​ണ്ടാ​യ​തെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. മും​ബൈ​യി​ലെ മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചെ​റി​യ ഉ​ള്ളി കി​ലോ​യ്ക്ക് 150 രൂ​പ​യി​ല്‍ നി​ന്നും 180 രൂ​പ വ​രെ എ​ത്തി​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​മെ​ത്തി​യി​രു​ന്ന ചെ​റി​യ ഉ​ള്ളി​യു​ടെ ലോ​ഡ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. മ​ഴ ച​തി​ച്ച​താ​ണ് ക​ര്‍ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ള്ളി ഉ​ത്പാ​ദ​ന​ത്തി​നു തി​രി​ച്ച​ടി​യാ​യ​തെ​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്നു.
സ​വാ​ള ഉ​ത്പാ​ദ​ന​ത്തി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള മ​ധ്യ​പ്ര​ദേ​ശി​ലെ പാ​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തും ഖാ​രി​ഫ് സീ​സ​ണി​ല്‍ സ​വാ​ള കൃ​ഷി ക​ര്‍ഷ​ക​ര്‍ ഉ​പേ​ക്ഷി​ച്ച​തു​മാ​ണ് ഉ​ത്ത​രേ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ പ്ര​തി​സ​ന്ധി​ക്കു പ്ര​ധാ​ന കാ​ര​ണം. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​ര്‍, മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്, രാ​ജ​സ്ഥാ​നി​ലെ അ​ല്‍വാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ള്‍ നി​ര്‍മി​ക്കു​മെ​ന്നു ഭ​ക്ഷ്യ​മ​ന്ത്രി രാം ​വി​ലാ​സ് പാ​സ്വാ​ന്‍ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ ഖാ​രി​ഫ് സീ​സ​ണ്‍ അ​വ​സാ​നി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ഈ ​വി​ല വ​ര്‍ധ​ന ര​ണ്ടാ​ഴ്ച​വ​രെ നീ​ളു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Leave A Reply

Your email address will not be published.