റിച്ചിയിലെ തീം സോങ് വൈറലാകുന്നു
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചിയിലെ തീം സോംഗ് പുറത്തിറങ്ങി. ചടുലവും തീക്ഷണവുമായതാണ് ഈണം.ബി അജനീഷ് ലോകനാഥ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇന്നലെ ചെന്നൈയിലായിരുന്നു ഓഡിയോ ലോഞ്ച്. നിവിന്റെ വിവിധതരത്തിലുള്ള ലുക്കുകളാണ് വീഡിയോയിലുള്ളത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഗൗതം രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്. രക്ഷിത് ഷെട്ടിയാണ് തിരക്കഥ ഒരുക്കിയത്. ലക്ഷ്മി പ്രിയ, ചന്ദ്രമൗലി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.