”രാജ്യത്ത് ഹര്‍ത്താല്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരം ഈടാക്കുന്നതിന് പ്രത്യേക കോടതി വേണം”-സുപ്രീംകോടതി
ന്യൂഡല്‍ഹി: രാജ്യത്ത് ഹര്‍ത്താല്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വിലയിരുത്തി നഷ്ടപരിഹാരം ഈടാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക കോടതി വേണമെന്ന് സുപ്രീകോടതി. ജില്ലാ ജഡ്ജിമാര്‍ക്കായിരിക്കും ഇതിന്റെ ഉത്തരവാദിത്തമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹര്‍ത്താലിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്ന തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതിയില്‍ ഇക്കാര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതി വിലയിരുത്തിയിട്ടുണ്ട്. ഹര്‍ത്താലുകള്‍ നടത്തി നാശനഷ്ടങ്ങളും ബുദ്ധിമുട്ടുകളുമുണ്ടായാല്‍ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു.
കേരളത്തില്‍ 2012ലുണ്ടായ പിഡിപി-എല്‍ഡിഎഫ് ഹര്‍ത്താലിനെത്തുടര്‍ന്ന് തനിക്ക് 12 മണിക്കൂറോളം വഴിയില്‍ കുടുങ്ങി എന്നുകാണിച്ച് അഭിഭാഷകനായ കോശി ജേക്കബ് നല്കിയ ഹര്‍ജി തീര്പ്പാക്കിക്കൊണ്ടണ് സുപ്രീം കോടതിയുടെ നടപടി വന്നിരിക്കുന്നത്. ജസ്റ്റീസുമാരായ എ.കെ.ഗോയല്‍, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് എന്നിവരാണ് അഭിപ്രായപ്രകടനം നടത്തിയത്. 2005 മുതല്‍ 2012 വരെ കേരളത്തില്‍ 363 ഹര്‍ത്താലുകളുണ്ടായെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ത്താലുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് ഉറപ്പുവരുത്തണമെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന് സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥന് നേതൃത്വം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടമാണെങ്കില് ഹൈക്കോടതിക്ക് സ്വമേധയാ കേസെടുക്കുന്നതിനും അന്വേഷിക്കുന്നതിനും നഷ്ടപരിഹാരം നല്കുന്നതിനായുള്ള സംവിധാനം രൂപീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സംഘടനകള്‍ക്കോ എതിരെ ക്രിമിനല്‍ കേസ് രജിസ്ട്രര്‍ ചെയ്യാമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഇരയ്ക്ക് നഷ്ടപരിഹാരം ഒരുക്കുന്നതിനുള്ള സംവിധാനം ഇപ്പോഴും തയ്യാറായിട്ടില്ല.