EBM News Malayalam

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,286 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,286 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 12,464 പേരാണ് കോവിഡിൽ നിന്ന് മുക്തി നേടിയത്. ആകെ 91 പേരാണ് പുതുതായി കോവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത് 1.11 കോടി(1,11,24,527) പേര്‍ക്കാണ്. 1.07,98,921 പേര്‍ ഇതുവരെ കോവിഡ് മുക്തരായി. 1,57,248 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 1,68,358 പേര്‍ നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരായി തുടരുകയാണ്.

അതേസമയം രാജ്യത്ത് വാക്സിനേഷൻ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ കോവിഡ് ബാധിതരായ ആളുകളേക്കാൾ കൂടുതൽ പേർക്ക് കോവിഡ് വാക്സിൻ നൽകിക്കഴിഞ്ഞു. ഇതുവരെ 1.48,54,136 പേരാണ് വാക്‌സിനേഷൻ സ്വീകരിച്ചത്

Comments are closed.