EBM News Malayalam

രണ്ട്​ വയസുകാരിയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തി

ഫരീദാബാദു: രണ്ട്​ വയസുകാരിയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്​ഛ​നെ പൊലീസ്​ തിരയുന്നു. ഫരീദാബാദിലെ സരൈ ഖാജ മേഖലയിലാണ്​ സംഭവം. ഇയാള്‍ക്കെതിരെ പൊലീസ്​ കേസെടുത്തിട്ടുണ്ട്​. കഴിഞ്ഞ 22നാണ്​ സംഭവം. മൂന്ന്​ കുട്ടികളുടെ അമ്മയായ സ്​ത്രീയെ ആണ്​ രവിഗുപ്​ത എന്നയാള്‍ വിവാഹം ചെയ്​തിരുന്നത്​. രണ്ട്​, നാല്​ വയസുള്ള പെണ്‍കുട്ടികളും എട്ട്​ വയസുള്ള ആണ്‍കുട്ടിയുമാണ്​ ഇവര്‍ക്കുള്ളത്​.
ഇവരുടെ ആദ്യഭര്‍ത്താവ്​ മരിച്ചതിനെ തുടര്‍ന്നാണ്​ ഒന്നരവര്‍ഷം മുമ്പ്​ രവി ഗുപ്​തയെ വിവാഹം ചെയ്​തത്​. മറ്റ്​ വീടുകളില്‍ ജോലിക്ക്​ പോയാണ്​ സ്​ത്രീ ജീവിക്കുന്നത്​. രണ്ട്​ പെണ്‍കുട്ടികളെയും അവരുടെ വാടകവീട്ടില്‍ രണ്ടാനച്​ഛനെ ഏല്‍പ്പിച്ചാണ്​ സ്​ത്രീ വീട്ടുജോലിക്ക്​ പോയിരുന്നത്​. മകന്‍ ഇൗ സമയം വീട്ടില്‍ ഇല്ലായിരുന്നു. സ്​ത്രീ ജോലിയിലായിരിക്കെ രവിഗുപ്​ത പലതവണ ഫോണില്‍ വിളിച്ച്‌​ രണ്ട്​ വയസുകാരി പെണ്‍കുട്ടിക്ക്​ സുഖമില്ലെന്ന്​ അറിയിച്ചു. സ്​ത്രീ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി അബോധാവസ്​ഥയില്‍ ആയിരുന്നു. ഉടന്‍ തന്നെ ദില്ലിയിലെ ആശുപത്രിയില്‍ എത്തിക്കുകയും മരിച്ചതായി ഡോക്​ടര്‍മാര്‍ സ്​ഥിരീകരിക്കുകയും ചെയ്​തു.
കുട്ടി ലൈംഗിക പീഡനത്തിന്​ ഇരയായതായും ഡോക്​ടര്‍മാര്‍ അമ്മയെ അറിയിച്ചു. അമ്മയുടെ പരാതിയിലാണ്​ പൊലീസ്​ കേസെടുത്തത്​. അസ്വാഭാവിക മരണം റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന്​ ദില്ലി പൊലീസ്​ കലാവതി ആശുപത്രിയില്‍ എത്തുകയും പോസ്​റ്റ്​മോര്‍ട്ടം, ഫോറന്‍സിക്​ പരിശോധനകള്‍ നടത്തുകയും ചെയ്​തു. കുട്ടിയുടെ മരണം പൊലീസില്‍ അറിയിച്ചതോടെ ആദ്യഘട്ടത്തില്‍ ആശുപത്രിയില്‍ ഉണ്ടായിരുന്ന രണ്ടാനച്​ഛന്‍ പിന്നീട്​ അവിടെ നിന്ന്​ രക്ഷപ്പെട്ടതായി പൊലീസ്​ പറഞ്ഞു.
രണ്ടാനച്​ഛനെ കേന്ദ്രീകരിച്ചാണ്​ അന്വേഷണം നടക്കുന്നതെന്നും അയാളെ പിടികൂടി ചോദ്യം ചെയ്​താല്‍ മാത്രമേ കേസില്‍ കൂടുതല്‍ വ്യക്​തത ലഭിക്കൂ എന്നും പൊലീസ്​ പറഞ്ഞു. ഐ.പി.സി, പോക്​സോ വകുപ്പുകള്‍ പ്രകാരമാണ്​ കേസെടുത്തത്​.

Leave A Reply

Your email address will not be published.