EBM News Malayalam

രഞ്ജി ട്രോഫി ക്രിക്കറ്റ്; മുംബയ്ക്കെതിരെ ഗുജറാത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്

ഇൻഡോർ: രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ഫൈനലിൽ ഗുജറാത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. മുംബയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 228/10നെതിരെ ഒന്നാം ഇന്നിഗ്സിനിറങ്ങിയ ഗുജറാത്ത് രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 291 റൺസ് നേടിയിട്ടുണ്ട്. 4 വിക്കറ്റ് കൈയിലിരിക്കേ ഗുജറാത്തിന് 63 റൺസിന്‍റെ ലീഡായി. വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റൺസെന്ന നിലയിൽ ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ഓപ്പണർമാരായ സമിത്ത് ഗോഹലിനെയും (4), പ്രിയങ്ക് പഞ്ചലിനെയും (6) വേഗം നഷ്ടമായി. മദ്ധ്യനിരയിൽ ഭാർഗവ് മെരായിയുടെയും (45) സെഞ്ച്വറിക്ക് പത്ത് റൺസകലെ പുറത്തായ പാർത്ഥിവ് പട്ടേലിന്റെയും (90),മൻപ്രീത് ജുനേജയുടെയും (77) തകർപ്പൻ ബാറ്റി്ഗാണ് തുണയായത്. രുജുൽ ഭട്ട് 25 റൺസെടുത്തു. 17 റൺസുമായി ചിരാഗ് ഗാന്ധിയും 16 റൺസുമായി റഷ് കലേറിയയുമാണ് ഇന്നലെ കളി അവസാനിക്കുമ്പോള്‍ ക്രീസിൽ. അഭിഷേക് നായർ മുംബയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷർദുൾ താക്കൂർ രണ്ട് വിക്കറ്റ് നേടി.

Comments are closed, but trackbacks and pingbacks are open.